Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports And Cultural

Kottayam

പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ല്‍ കാ​യി​ക-​സാം​സ്‌​കാ​രി​ക ഉ​ത്സ​വം

പാ​ലാ: അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ല്‍ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ ആ​വേ​ശ​മു​ള്‍​ക്കൊ​ണ്ട് സ​മ​ര്‍​ഥ കോ​ള​ജ് യൂ​ണി​യ​ന്‍, ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന കാ​യി​ക-​സാം​സ്‌​കാ​രി​ക ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കാ​യി അ​ഖി​ല കേ​ര​ള ഫു​ട്‌​ബോ​ള്‍ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ന​ട​ത്തും.

നാ​ളെ രാ​വി​ലെ പ​ത്തി​ന് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം. കാ​യി​ക ഉ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ​മാ​രാ​യ മാ​ണി സി. ​കാ​പ്പ​ന്‍, ര​മേ​ഷ് പി​ഷാ​ര​ടി, കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

ഇ​തോ​ടൊ​പ്പം അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥ്നി​ക​ള്‍​ക്കാ​യി വി​വി​ധ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ള്‍ ത​മ്മി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന ഇ​ന്‍റ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ത​ങ്ങ​ള്‍ പി​ന്തു​ണ​യ്ക്കു​ന്ന ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ ജ​ഴ്‌​സി ധ​രി​ച്ചെ​ത്തു​ന്ന ജ​ഴ്‌​സി ഡേ, ​വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന വി​വി​ധ ക​ലാ-​സാം​സ്‌​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ള്‍ എ​ന്നി​വ​യും ഈ ​പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളാ​ണെ​ന്ന് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​മി​നി​മോ​ള്‍ മാ​ത്യു, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​മ​ഞ്ജു, ബ​ര്‍​സാ​ര്‍​മാ​രാ​യ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, ഫാ. ​ഡോ. കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ത​കി​ടി​യേ​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഫോ​ൺ: 8078049204, 9497494578.

Latest News

Corehub Up